മാവേലിക്കര- ഡോക്ടേഴ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി കെ.പി.സി.സി സംസ്കാര സാഹിതി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുതിർന്ന ഡോക്ടർമാരെ ആദരിച്ചു. ചടങ്ങ് സംസ്കാര സാഹിതി സംഘടന ജനറൽ സെക്രട്ടറി അനി വർഗീസ് ഉദഘാടനം ചെയ്തു. ഡോ.എസ്.രവിശങ്കർ, ഡോ.രാധാകൃഷ്ണപിള്ള, ഡോ.ജി.അജയൻ, ഡോ.വിജയകുമാർ.വി തുടങ്ങിയവരെയാണ് ആദരിച്ചത്. മാവേലിക്കര നിയോജകമണ്ഡലം ചെയർമാൻ എസ്.വൈ.ഷാജഹാൻ അദ്ധ്യക്ഷനായി. കൺവീനർ ഷാ ജോർജ് സ്വാഗതം പറഞ്ഞു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ കൃഷ്ണകുമാരി, സംസ്ഥാന കമ്മിറ്റി അംഗം ടിനു തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അനിത വിജയൻ, അജയ് കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |