കുട്ടനാട്: പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് വക 12.50 ല ക്ഷം രൂപ ചെലവഴിച്ച് എടത്വ കിളിയൻവേലി പാടശേഖരത്ത് പെട്ടിമട പറക്കുഴി മോട്ടോർ ഷെഡ് എന്നിവ നിർമ്മിച്ചു നല്കി. ജില്ലാപഞ്ചായത്ത് വികസനസമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ബെറ്റി ജോസഫ് അദ്ധ്യക്ഷയായി. ഓവർസിയർ എ.സീന, പാടശേഖരം പ്രസിഡന്റ് തോമസ് ജോർജ്, സെക്രട്ടറി പി.സി അലക്സാണ്ടർ, കൺവീനർ പി.സി.ഈപ്പൻ, എബ്രഹാം സ്റ്റീഫൻ, രാഘവൻ, കുഞ്ഞുമോൾ, ജിജി തോമസ്, സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |