ചേർത്തല:പ്രീയദർശിനി കാർഷിക ബാങ്കിലെ കളക്ഷൻ ഏജന്റ് കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് 10ാം വാർഡ് സുകുമാരസദനത്തിൽ രാധാകൃഷ്ണന്റെ മകൻ അഖിലിനെ (32) ണ് മയക്കു മരുന്ന് സംഘം അക്രമിച്ചു. ശനിയാഴ്ച്ച വൈകിട്ട് 7.30ന് കടകളിൽ കളക്ഷൻ നടത്തുന്നതിനിടെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.യൂത്ത് കോൺഗ്രസ് കടക്കരപ്പള്ളി മണ്ഡലം പ്രവർത്തകനാണ്.നാട്ടുകാർ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടണക്കാട് പൊലിസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |