ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ ഇന്ന് വികസന സദസ് നടക്കും.വൈകിട്ട് മൂന്നിന് പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയത്തിലാണ് സദസ്.പഞ്ചായത്തിൽ ഭരണസമിതി നടപ്പാക്കിയ നേട്ടങ്ങൾ അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ടും ഇതോടൊപ്പം നാട്ടുകാരുടെ വിലയിരുത്തലിനായി സമർപ്പിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ജാസ്മിൻ, വൈസ് പ്രസിഡന്റ് എം.കെ.ജയപാൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജി പോൾ,ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ആർ.രാജേഷ്,സിന്ധു ഉമ്മാതറ എന്നിവർ അറിയിച്ചു. 2.30ന് വികസന സാംസ്‌കാരിക ജാഥ, 3ന് നടക്കുന്ന വികസനസദസ് ഗായിക സുഭദ്ര ഉണ്ണി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.എസ്.ജാസ്മിൻ അദ്ധ്യക്ഷയാകും.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് മുഖ്യാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |