ആലപ്പുഴ: പരമ്പരാഗതമായി കേരള കോൺഗ്രസ് മത്സരിച്ചിരുന്ന എല്ലാ സീറ്റുകളും ഇത്തവണ വിട്ടു നൽകണമെന്ന് യു.ഡി.എഫ് ജില്ല നേതൃത്വത്തിനോട് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു ജില്ല വൈസ് പ്രസിഡന്റ് ഷാജി കല്ലറയ്ക്ക്ൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗങ്ങളായ സിറിയക് കാവിൽ, അഡ്വ.കെ.ജി.സുരേഷ്, സാബു തോട്ടുങ്കൽ, ജോസ് കാവനാടൻ , ഈപ്പൻ നൈനാൻ , ഗണേശ് പുലിയൂർ, ബെന്നി വേലശ്ശേരി, ജോസ് കോയിപ്പള്ളി, സണ്ണി തോമസ്, അഡ്വ.ജോസഫ് മാത്യു, എൻ. അജിത്ത് രാജ്, ജോസുകുട്ടി ജോസഫ്, ജയ്സ് വെട്ടിയാർ , അഡ്വ.കെ.ആർ.ശ്രീകുമാർ, മുഹമ്മദ് അസലാം, ബിജു കരുവാറ്റ, സി.ടി.തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |