
കൊച്ചി: വെണ്ണലയിലെ ബാറിൽ യുവാവിനെ ജീവനക്കാർ മർദ്ദിച്ചതായി പരാതി. തമ്മനം സ്വദേശി കിരൺ വിക്ടർ (34) നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11.55നായിരുന്നു സംഭവം. ബാറിലെത്തി ബിയർ വാങ്ങിയ യുവാവിനോട് ബാർ അടക്കുന്ന സമയമായതിനാൽ പുറത്തു പോകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. 10 മിനിറ്റ് ബാക്കിയുണ്ടെന്ന് പറഞ്ഞ് യുവാവ് പുറത്തു പോകാൻ വിസമ്മതിച്ചു. തുടർന്ന് മൂന്നു പേരടങ്ങുന്ന സംഘം മർദ്ദിച്ചുവെന്നാണ് പരാതി. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |