ചേർത്തല: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ചേർത്തലയിൽ നടന്ന ജില്ലാതല പരിശീലന ക്യാമ്പ് സംസ്ഥാന സെക്രട്ടറി അഡ്വ.വി.കെ.നന്ദനൻ ഉദ്ഘാടനം ചെയ്തു.ഡോ.ടി.പ്രദീപ്,കെ.പൊന്നമ്മ,മുരളി കാട്ടൂർ എന്നിവർ ക്ലാസുകൾ നയിച്ചു.സമാപന യോഗത്തിൽ ഡോ.ടി.പ്രദീപ് അദ്ധ്യക്ഷനായി. അരവിന്ദ് നെടുമുടി,ഗിരി പ്രസാദ്,കെ.ദാസപ്പൻ,സോമൻ കെ. വട്ടത്തറ,ആർ.രഞ്ജിത്ത്,കെ.രഘുവരൻ,ബി.എൻ.ശ്യാം,അഡ്വ.ശ്രീരാജ്,ടി.എ ഷാനവാസ്,സന്തോഷ് കുമാർ,ആർ.ഹരികുമാർ എന്നിവർ സംസാരിച്ചു.
ക്യാമ്പിനെ തുടർന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ക്വാണ്ടം സെഞ്ചുറി എക്സിബിഷനും ശാസ്ത്രബോധന ക്ലാസുകളും നവംബർ 7 മുതൽ ദേശീയ ശാസ്ത്ര ദിനമായ 2026 ഫെബ്രുവരി 28 വരെ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |