
ആലപ്പുഴ: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പി.ഡി.പി നിർണായക ശക്തിയാകുമെന്ന് വൈസ് ചെയർമാൻ വർക്കല രാജ് പറഞ്ഞു. പി.ഡി.പി. ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് സിനോജ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു പാർട്ടി നേതാക്കളായ അൻവർ താമരക്കുളം, അനിൽ കുമാർ, റസാഖ് മണ്ണടി, പി.ടി. ഷംസുദ്ദീൻ, ടി.എം. രാജ, കബീർ അരൂർ, ഗഫൂർ കോയാമോൻ, സീനാ ഷാജഹാൻ, അഷ്രഫ് നഗരൂർ, ഷാനവാസ് മുല്ലാത്ത്, മാഹീൻ ഹരിപ്പാട്, നാഷാദ് അമ്പലപ്പുഴ എന്നിവർ സംസാരിച്ചു. നേതൃസംഗമത്തിന് ശേഷം അനുസ്മരണ സമ്മേളനവും ഫലസ്തീൻ ഐക്യദാർഢ്യ സദസും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |