അമ്പലപ്പുഴ:ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 2026 ഫെബ്രുവരി 8മുതൾ 22വരെ നടക്കുന്ന പള്ളിപ്പാന ഫെബ്രുവരി 26 മുതൽ മാർച്ച് 5വരെ നടക്കുന്ന ദ്രവ്യകലശം എന്നിവയുടെ നടത്തിപ്പിന് അൻപത്തിയൊന്നു പേരടങ്ങുന്ന സ്വാഗതസംഘ രൂപീകരിച്ചു.യോഗത്തിൽ തന്ത്രിമുഖ്യൻ പുതുമന മധുസൂദനൻ നമ്പൂതിരി ഭദ്രദീപപ്രകാശനവും അനുഗ്രഹപ്രഭാഷണവും നടത്തി. തിരുവിതാംകൂർദേവസ്വംബോർഡ് മെമ്പർഅഡ്വ.പി.ഡി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു.ദേവസ്വം കമ്മീഷണർസുനിൽ കുമാർ അദ്ധ്യക്ഷനായി.ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ഇന്ദുകുമാരി സ്വാഗതം പറഞ്ഞു.ദേവസ്വം സെക്രട്ടറി പി.എൻ.ഗണേശ്വരൻപോറ്റി നടപടികൾ വിശദീകരിച്ചു.ദേവസ്വം ചീഫ് എൻജിനിയർ ഗീതാഗോപാലകൃഷ്ണൻ,അസി.എൻജിനിയർ പി.സി.വിനോദ്,അസിസ്റ്റൻ്റ് കമ്മിഷണർ വി.ഈശ്വരൻനമ്പൂതിരി,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.അജിത്കുമാർതുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |