
അമ്പലപ്പുഴ :കളിത്തട്ട് മഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. കളിത്തട്ട് പ്രസിഡന്റ് എം. ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനായി. ഡോ. പരമേശ്വരൻ , ഡോ. ജോഷി ബാബു ,ഡോ.ടി. ജയശ്രീ , ഡോ. ആർ. ഹരിശങ്കർ , ഡോ. ഡിമ്പിൾ , എസ്. സുമേഷ് , ദേവിക സുന്ദർ എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി സജു പാർത്ഥസാരഥി , ഡോ. രതീഷ് ബാബുജി , വി. ജെ. ശ്രീകുമാർ വലിയമഠം , പി.എസ്. ദേവരാജ് , കെ. ചന്തു തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടനാട് കണ്ണകിയുടെ നാടൻ പാട്ടവതരണവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |