
മുഹമ്മ: ലയൺസ് ക്ലബ് ഓഫ് ആലപ്പി സൗത്ത് നിർദ്ധന കുടുംബാംഗമായ തണ്ണീർമുക്കം സ്കൂൾ കവല കപ്പുകാലിച്ചിറയിൽ ശ്രീജയ്ക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ അഡ്വ. ടി.സജി നിർവഹിച്ചു. ഈ വർഷം വീടില്ലാത്ത 200 പേർക്കാണ് ലയൺസ് ക്ലബ് വീട് വെച്ച് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലയൺസ് ക്ലബ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ, സെക്രട്ടറി അഡ്വ. സി. അജികുമാർ , ട്രഷറർ ജീബു കെ. ദേവസ്സി, സി.ടി. സലിം , സി. ടി. ബൈജു ,എൻജിനീയർ എം. ബി. അനിൽകുമാർ ,എൻജിനീയർ പ്രജിത്ത് ദേവ്, സി.കെ. അനിൽകുമാർ, ഷീലാ സലിം, എ. ജി. രാധാമണി, ജിൻസാ ജിബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |