
ആലപ്പുഴ : സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ടി.വി സ്മാരകത്തിൽ ചേർന്ന സമ്മേളനം ദേശീയ കൗൺസിൽ അംഗം ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എസ്.സോളമൻ അദ്ധ്യക്ഷനായി. ജില്ലാ അസി.സെക്രട്ടറി പി.വി.സത്യനേശൻ, ജില്ലാ എക്സി. അംഗം ആർ .സുരേഷ് ,മണ്ഡലം സെക്രട്ടറിമാരായ പി.എസ്.എം ഹുസൈൻ ,ആർ ജയസിംഹൻ ,എ.ഐ.ടി.യുസി ജില്ലാ സെക്രട്ടറി ഡി പി മധു , സനൂപ് കുഞ്ഞു മോൻ , ആർ അനിൽകുമാർ, ബി അൻസാരി, കെ.എൽ.ബെന്നി ,ബി.നസീർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |