
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ചേർത്തലയുടെ കീഴിൽ റോട്ടറി ക്ലബ്ബ് പുന്നമട ലേക്ക് സിറ്റി എന്ന പേരിൽ പുതിയ ക്ലബ്ബിന് രൂപം നൽകി.
റോട്ടറി ക്ലബ് ഓഫ് ചേർത്തല പ്രസിഡന്റ് സാംസൺ ജേക്കബ് അധ്യക്ഷത വഹിച്ചു. ഫാസ്റ്റ് അസി.ഗവർണർ സുബൈർ ഷംസ് സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആന്റണി ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് ഓഫ് പുന്നമട ലേക്ക് സിറ്റിയുടെ പുതിയ പ്രസിഡന്റായി റിസൈഹാ റിയാസും, സെക്രട്ടറിയായി ടി പി പ്രസാദും ട്രഷററായി സിജു ഷംസുദ്ധീനും ചുമതലയേറ്റു. സിരീഷ് കേശവൻ, ജി.എ ജോർജ്, ഇ.കെ. ലൂക്ക് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |