ആലപ്പുഴ: മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനകളരിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പ്രതിമാസ ഗുരുദേവ ദർശന പഠനക്ലാസും പ്രാർത്ഥനയും 18ന് കളരി സന്നിധിയിൽ നടക്കും. വൈകിട്ട് മൂന്നിന് ഭദ്രദീപ പ്രകാശനം. തുടർന്ന് കളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സത്സംഗത്തിൽ ആത്മനിർഭർഭാരത് എന്ന് വിഷയത്തിൽ റിട്ട പ്രൊഫ.ഡോ.ഉമാദേവി ക്ലാസെടുക്കും. വൈകിട്ട് 5ന് നടക്കുന്ന ഗുരുദേവ ക്വിസ് മത്സരം ബേബി പാപ്പാളിൽ നയിക്കും. 5.45ന് സമൂഹപ്രാർത്ഥനയോടെ ചടങ്ങ് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |