
മാവേലിക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഭരണിക്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിജയദിവസ് ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് വി. ശിവൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സെക്രട്ടറി രാജേന്ദ്രൻ പിള്ള കെ.ബി 1971- ലെ ഇന്ത്യാ- പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരയോദ്ധാക്കളെ അനുസ്മരിച്ചു.ആദരസൂചകമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.യൂണിറ്റ് അംഗങ്ങളെ ആദരിക്കുകയും അവരുടെ യുദ്ധ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.യൂണിറ്റ് ട്രഷറർ ശശിധരൻ പിള്ള, കോർഡിനേറ്റർ എൻ.എം ജോൺ, സബ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |