തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായതോടെ കോൺഗ്രസിൽ തർക്കം രൂക്ഷമായി. പാർട്ടിക്കുള്ളിൽ രണ്ടു വിഭാഗങ്ങളായി ചേരിതിരിഞ്ഞ് പ്രവർത്തകർ നവമാദ്ധ്യമങ്ങളിലൂടെ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി. തുറവൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെയർമാൻമാർക്കെതിരെയാണ് ഒരു വിഭാഗം ശക്തമായ പ്രതിഷേധം ഉയർത്തുന്നത്.
ഇവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്ന ആവശ്യവുമായാണ് ഈ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മുൻ എം.എൽ.എയുടെയും ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുടെയും സി.പി.എമ്മുമായുള്ള ഒത്തുകളിയാണ് പഞ്ചായത്ത് ഭരണം നഷ്ടപ്പെടാൻ കാരണമെന്നാരോപിച്ച് മറുവിഭാഗവും രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ മുൻ എം.എൽ.എ നടത്തിയ അനാവശ്യ ഇടപെടലുകളാണ് തുറവൂർ, കോടംതുരുത്ത് പഞ്ചായത്തുകളിലെ പരാജയത്തിന് കാരണമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. മുൻ എം.എൽ.എയെ ഇനി അരൂരിൽ മത്സരിപ്പിക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടും ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകളെ പോലും മറികടന്നാണ് എൽ.ഡി.എഫിന് തുറവൂർ പഞ്ചായത്ത് ഭരണം നേടാനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |