
മാവേലിക്കര: വായന, പാറപ്പുറത്ത് ജന്മശതാബ്ദി ബുക് ഷെൽഫ് എന്നീ സംഘടനകളുടെ സഹകരണത്തിൽ 30ന് രാവിലെ 9ന് ചരമ വാർഷികദിനാചരണം നടത്തും. കുന്നം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം പാറപ്പുറത്തിൻ്റെ വീട്ടിൽ അനുസ്മരണസമ്മേളനം നടക്കും. വി.രാധാമണി കുഞ്ഞമ്മ അധ്യക്ഷയാവും. സമ്മേളനം തഴക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അജി നിറം ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ഉഷ, എ.ആർ.സ്മാരക സമിതി സെക്രട്ടറി വി.ഐ.ജോൺസൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
