SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.01 PM IST

പി.എസ്.സി അഭിമുഖം

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം),​(601/2024) തസ്തികയിലേക്ക് 25, 26 തീയതികളിൽ പി.എസ്.സി. ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

പത്തനംതിട്ട ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (322/2024) തസ്തികയിലേക്ക് 27ന് പി.എസ്.സി. ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. അടുത്ത ഘട്ടത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ അഭിമുഖ തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾക്ക്: 0468 2222665.

പ്രായോഗിക

പരീക്ഷ

വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും),​(621/2024,622/2024),(62/2024-എൽ.സി./എ.ഐ.) തസ്തികയിലേക്ക് 23 മുതൽ 27 വരെ രാവിലെ 5.30 മുതൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപാഡ് ഗ്രൗണ്ടിൽ വച്ച് പ്രായോഗിക പരീക്ഷ (ഒ ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ),​(732/2024) തസ്തികയിലേക്ക് 24, 25 തീയതികളിൽ രാവിലെ 5.30 മുതൽ തിരുവനന്തപുരം ആനയറ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ആസ്ഥാനത്തുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വച്ച് പ്രായോഗിക പരീക്ഷ (ഠ ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. പ്രായോഗിക പരീക്ഷയിൽ യോഗ്യരാകുന്നവർക്ക് അതേ ദിവസം പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ.

ഒ.എം.ആർ

പരീക്ഷ

കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ (പാർട്ട് 1,2),​(നേരിട്ടും തസ്തികമാറ്റം മുഖേനയും),​(386/2025, 387/2025) തസ്തികയിലേക്ക് 25ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

 സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്‌പെക്ടർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (തസ്തികമാറ്റം മുഖേന),​(235/2024),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ (കെ.എസ്.സി.എ.ആർ.ഡി.ബാങ്ക്) അസിസ്റ്റന്റ് (പാർട്ട് 1, 2),​(ജനറൽ, സൊസൈറ്റി കാറ്റഗറി) (380/2025,381/2025, 372/2025- വിശ്വകർമ്മ),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്‌ഫെഡ്) ജൂനിയർ ക്ലർക്ക് (പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (374/2025- എൽ.സി./എ.ഐ.), കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ (379/2025) തസ്തികകളിലേക്ക് 28 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.