SignIn
Kerala Kaumudi Online
Sunday, 01 March 2026 6.15 AM IST

വാടകത്തർക്കം പരിഹരിച്ചു; ടവർനിർമ്മാണം പുനരാരംഭിച്ചു

Increase Font Size Decrease Font Size Print Page
wqewqt

അരൂർ: ബൈപാസ് കവലയിൽ നിർമ്മാണം പുരോഗമിക്കുന്ന ഉയരപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന 110 കെ.വി. വൈദ്യുതി ടവറിന്റെ നിർമ്മാണം ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചു. ഗ്രാമീൺ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടവർ സ്ഥാപിക്കുന്നതിനും നിർമ്മാണസാമഗ്രികൾ സൂക്ഷിക്കുന്നതിനുമായി മുൻകൂട്ടി ധാരണയായിരുന്ന വാടക നൽകുന്നതിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നത്. തുടർന്ന് ജില്ലാ കളക്ടറുടെയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെയും ഇടപെടലിൽ നടന്ന ചർച്ചകളിൽ കരാർ കമ്പനി വാടക തുടർന്നു നൽകാൻ സമ്മതിച്ചതോടെയാണ് പ്രശ്നം പരിഹാരത്തിലെത്തിയത്.

110 കെ.വി. ലൈൻ ഏകദേശം 35 മീറ്റർ ഉയർത്തുന്നതിനായാണ് പുതിയ ടവർ നിർമ്മിക്കുന്നത്. പുതിയ ടവറിലേക്ക് ലൈൻ സ്ഥിരമായി വലിക്കുന്നതിന് മുൻപായി താൽക്കാലികമായി മറ്റൊരു ടവർ സ്ഥാപിച്ചാണ് നിലവിൽ വൈദ്യുതി വിതരണം നടത്തുന്നത്. ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചതോടെ ഇവിടെ ഉയരപ്പാതയുടെ ഗാർഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. ഗതാഗതം തിരിച്ചുവിട്ടാണ് ഗാർഡർ സ്ഥാപിക്കൽ ഊർജിതമായി പുരോഗമിക്കുന്നത്

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.