
ഹരിപ്പാട്: പ്രശസ്ത തുള്ളൽ കലാ ആചാര്യനായ ഏവൂർ ദാമോദരൻ നായരുടെ സ്മരണാർത്ഥം ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റിന് ആദ്യ ഗഡുവായി അനുവദിച്ച 25ലക്ഷം രൂപയുടെ കെട്ടിടനിർമ്മാണത്തിന് ശിലാസ്ഥാപനം യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു.പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.പ്രശാന്തിന്റ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ കെ.എച്ച്.ബാബുജാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആർ.സുലേഖ,മെമ്പർ ദീപ,രാമപുരം ചന്ദ്ര ബാബു,സുരേഷ് മണ്ണാറശാല,സി.ആർ.ആചാര്യ,ലീലാ ഗോകുൽ എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ഏവൂർ രാധാകൃഷ്ണൻ സ്വാഗതവും, സെക്രട്ടറി അഡ്വ.ഡി. സനൽകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |