
കൊച്ചി: പശ്ചിമകൊച്ചിയിൽ പൊലീസിന്റെ മയക്കുമരുന്ന് വേട്ട. ബുധനാഴ്ച രാത്രി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയ്ക്കിടെ മിനർവ ജംഗ്ഷന് സമീപത്തുവച്ച് മട്ടാഞ്ചേരി സ്വദേശി ജിവിൻ ജോർജിനെയാണ് മയക്കുമരുന്നുമായി പൊലീസ് പിടികൂടിയത്. 23.17ഗ്രാം ഹാഷിഷ് ഓയിലും 12.49 ഗ്രാം എം.ഡി.എം.എയും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ജിവിൻ ജോർജ്ജിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിനർവ ജംഗ്ഷന് സമീപത്ത് വച്ച് തന്നെ ഇയാളുടെ കൂട്ടുപ്രതിയായ മട്ടാഞ്ചേരി കൂവപ്പാടം മുരിക്കുംതറ കോളനിയിൽ അമൃതേഷിനെയും പൊലീസ് പിടികൂടി.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ സി.ആർ.സന്തോഷിന്റെ മേൽനോട്ടത്തിൽ മട്ടാഞ്ചേരി ഇൻസ്‌പെക്ടർ കെ.എ.ഷിബിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അഭിജിത്ത്, എസ്.സി.പി.ഒമാരായ ഉമേഷ് ഉദയൻ, ലാൽ വർഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ ബേബിലാൽ, അജിത്ത്, ഷാരോൺ പീറ്റർ, വിനോദ്, റെജിമോൻ, മഹേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |