
ന്യൂഡൽഹി: സിറ്റിംഗ് എം.പി മനു അഭിഷേക് സിംഗ്‌വി തെലങ്കാനയിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക്. മാർച്ച് 16ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാത്ഥികളുടെ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിംഗ്‌വിക്കൊപ്പം തെലങ്കാനയിൽ നിന്ന് വെം നരേന്ദ്ര റെഡ്ഢി, തമിഴ്നാട്ടിൽ നിന്ന് ക്രിസ്റ്റഫർ തിലക്, ഹിമാചൽ പ്രദേശിൽ നിന്ന് അനുരാഗ് ശർമ്മ, ഹരിയാനയിൽ നിന്ന് കരംവീർ സിംഗ്, ഛത്തീസ്ഗഡിൽ നിന്ന് ഫുലോ ദേവി നേതാം എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ഹിമാചൽ പ്രദേശിൽ തന്നെ പരിഗണിക്കാത്തതിൽ മുതിർന്ന നേതാവ് ആനന്ദ ശർമ്മ അതൃപ്‌തി പ്രകടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |