
അമ്പലപ്പുഴ: തകഴി സാഹിതീയത്തിന്റെ 399-മത്തെ പ്രതിമാസ സാഹിത്യ കൂട്ടായ്മയും എട്ടാമത് തകഴി അയ്യപ്പക്കുറുപ്പ് സ്മാരക ചെറുകഥാ പുരസ്ക്കാര സമർപ്പണവും നടന്നു. പ്രൊ.എൻ.ഗോപിനാഥപിളള ഉദ്ഘാടനവും അർച്ചന ഇന്ദിര ശങ്കറിന് പുരസ്ക്കാര സമർപ്പണവും നടത്തി. അജി തകഴി അദ്ധ്യക്ഷനായി. രണ്ടും മൂന്നും നാലും സ്ഥാനം നേടിയ മീരാ രാധാകൃഷ്ണൻ,മധു തൃപ്പെരുന്തുറ,സൗമ്യ മുഹമ്മദ് എന്നിവർക്ക് പ്രശസ്തി പത്രവും ഫലകവും നല്കി. കെ.എം.പങ്കജാക്ഷൻ,ചന്ദ്രമോഹനദാസ് എന്നിവരെ ആദരിച്ചു.നടുവട്ടം വിജയൻനായർ,ഹരിപ്പാട് ശ്രീകുമാർ,ഹേമ വിശ്വനാഥ് ,ഉഷ അനാമിക,വേണുകൃഷ്ണ,അഡ്വ.ഹരിഹരകുമാർ,സത്യശീലൻകാർത്തികപ്പളളി,എം.പി.അനിലൻ ചേർത്തല, ഡോ.സുഭാഷ്.എം,നടുവട്ടംദാമോദരൻ,കെ.പി.അജിത്,തകഴി,രാധാകൃഷ്ണൻ,ശാലിനി,കരുവാറ്റ വിശ്വൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |