
മാന്നാർ: 3997-ാം നമ്പർ മാന്നാർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി 22, 23 തീയതികളിൽ രാവിലെ 11ന് ബാങ്ക് ഓഫീസിൽവച്ച് സഹകരണ അദാലത്ത് നടത്തും. വായ്‌പകുടിശിക വരുത്തിയവർക്ക് ഈ പദ്ധതി പ്രകാരം അവ അടച്ചു തീർക്കുന്നതിന് പിഴപലിശ ഒഴിവാക്കിയും അർഹതയുള്ളവർക്ക് പലിശയിൽ ഇളവും അനുവദിച്ച് നൽകും. ഈ അവസരം പ്രയോജനപ്പെടുത്തി വായ്‌പ അടച്ചുതീർക്കണമെന്ന് പ്രസിഡന്റ് എം.എൻ രവീന്ദ്രൻ പിള്ള,സെക്രട്ടറി ഗ്രീഷ്മ റോസ് ജോർജി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |