
ആലപ്പുഴ: ആഴ്ചയിൽ രണ്ട് ദിവസത്തെ കരാർ വേതന വ്യവസ്ഥയിൽ ഗവ. ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം 16ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. യോഗ്യത: എം.ഫിൽ (ക്ലിനിക്കൽ സൈക്കോളജി). പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം 25നും 40നും ഇടയിൽ. വേതനം പ്രതിമാസം 18,000 രൂപ. അപേക്ഷകർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0477-2282021.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
