SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

ക്രിക്കറ്റ് ടൂർണമെന്റ്

Increase Font Size Decrease Font Size Print Page
hj

ആലപ്പുഴ: ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈ കേരള ടൂറിസം അസോസിയേഷൻ (എം.കെ.ടി.എ) സംഘടിപ്പിച്ച മൂന്നാമത് രജിത മെമ്മോറിയൽ ഇന്റർനാഷണൽ ടൂറിസം ക്രിക്കറ്റ് ടൂർണമെന്റിൽ തൃശൂർ എക്‌സലന്റ്‌സ് ഹോളിഡേഴ്‌സിന് കിരീടം. ഫൈനലിൽ ഇന്‍ഡോ യൂറോ എക്‌സ്‌പ്ലോറര്‍ ടീമിനെ എട്ട് വിക്കറ്റിനാണ് എക്‌സലന്റ്‌സ് ഹോളിഡേഴ്‌സ് പരാജയപ്പെടുത്തിയത്.

ആദ്യ സെമിയിൽ എക്‌സലന്റ്‌സ് ഹോളിഡേഴ്‌സ് ഇന്‍ഡോ യൂറോ എക്‌സ്‌പ്ലോറേയും രണ്ടാം സെമിയിൽ ഇൻഡോ യൂറോ എക്‌സ്‌പ്ലോറർ എസ്എം.ടി ഇലവണിനെയും പരാജയപ്പെടുത്തി ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടി. വിജയികൾക്ക് കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പി.രാജ്കുമാർ ട്രോഫിയും ക്യാഷ്പ പ്രൈസും കൈമാറി.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY