ആലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു വിഷയാവതരണം നടത്തി. ഗുരുപൂജാ പുരസ്കാരം നേടിയ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം.മാക്കിയിലിനെ ആദരിച്ചു.
വായനോത്സവ വിജയികൾക്കുള്ള സമ്മാനദാനം ജി.കൃഷ്ണകുമാർ നിർവഹിച്ചു. കൗൺസിലർ എ.എസ്.കവിത, ടി.തിലകരാജ്, ദീപ്തി അജയകുമാർ, മാലൂർ ശ്രീധരൻ, കെ.കെ.സുലൈമാൻ, ഹരീന്ദ്രനാഥ് തായങ്കരി, എസ്.ആസാദ്, ഇലിപ്പക്കുളം രവീന്ദ്രൻ, ടി.എസ്.താഹ, അനന്തു രമേശൻ, എസ്.വി.ബാബു, പി.അജിത്ത്, മുഹമ്മ രവീന്ദ്രനാഥ്, ഗോപി ബുധനൂർ, വി.ടി.വിജയൻ, അജയസുധീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |