അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ അമ്പലപ്പുഴ കുടുംബവേദി നൽകിയ ആർ.ഒ പ്ളാന്റിന്റെ സമർപ്പണം കുടുംബവേദി ചെയർമാൻ ഹരികുമാർ തട്ടാരുപറമ്പിൽ നിർവഹിച്ചു. സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് അഞ്ഞൂറ് ലിറ്ററിന്റെ ആർ.ഒ പ്ളാന്റ് സ്ഥാപിച്ചു നൽകിയത്. പി.ടി.എ പ്രസിഡന്റ് ജയരാജ് അധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ , കുടുംബവേദി വൈസ് ചെയർമാൻ രാജഗോപാലൻ ഉണ്ണിത്താൻ, ജനറൽ കൺവീനർ സി.രാധാകൃഷ്ണൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്. ഉദയകുമാർ,പ്രഥമാധ്യാപിക വി. ഫാൻസി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.എസ്.വികാസ്, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീജ രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |