അമ്പലപ്പുഴ : എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെയും അനുമോദിക്കുന്നതിനായി പുന്നപ്ര വടക്ക് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരവ് 2022 സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി ഗുരു പൂജ അവാർഡ് ജേതാവും ഗാന രചയിതാവും കവിയുമായ രമേശ് മേനോൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിൽ ബയോ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വീണ പി. കുമാർ, അംഗൻവാടി മേഖലയിൽ 37 വർഷത്തെ സേവനത്തിനുശേഷം മികച്ച അംഗൻവാടി പ്രവർത്തകയായി വിരമിച്ച ഉഷാ ചന്ദ്രബാബു, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കോട് കൂടി വിജയിച്ച കെ.ആദിത്യമോൾ , 19 വയസിൽ താഴെയുള്ള ജില്ലാ ക്രിക്കറ്റ് ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സിദ്ധാർത്ഥ് സജീവ്, കെ .എസ് .ആർ. ടി.സിയിലെ സേവനത്തിനു ശേഷം വിരമിച്ച സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകൻ കെ. വി. വിജയകുമാർ എന്നിവരെ മുൻ എം. പി ഡോ. കെ .എസ്.മനോജ് അനുമോദിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ .വി .വിജയകുമാർ അദ്ധ്യക്ഷനായി. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. .എ. ഹാമീദ് , മണ്ഡലം പ്രസിഡന്റ് സാജൻ എബ്രഹാം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിശാഖ് വിജയൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മേഴ്സി ജോസി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിറ്റി തോമസ് , പറവൂർ കിഴക്ക് മണ്ഡലം പ്രസിഡന്റ് കെ. എസ്. രാജൻ, മത്സ്യ തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജേക്കബ്, അശ്വതി ഉണ്ണികൃഷ്ണൻ, പി. എം. ജോസി ,പി. സി .അനിൽ ,എ .ആർ .സി .ബാലു മുകുന്ദൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |