ഓച്ചിറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ദേവികുളങ്ങര യൂണിറ്റിന്റെ കുടുംബമേളയും വിദ്യാഭ്യാസ അവാർഡ് വിതരണവും ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി സി.എം.എസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എം.ആർ.ജീവൻലാൽ അദ്ധ്യക്ഷനായി. യൂണിറ്റ് രക്ഷാധികാരി എസ്.ഹരിദാസൻ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. 80 വയസ് പൂർത്തിയായ പെൻഷൻകാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ നിയമനം ലഭിച്ച ദേവിപ്രിയ അജിതിനെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് എസ്.കെ. ഗോവിന്ദൻകുട്ടി കാരണവർ, ബ്ലോക്ക് സെക്രട്ടറി പത്തിയൂർ ശ്രീകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പുതുപ്പള്ളി സെയ്ത്, യൂണിറ്റ് ജോ.സെക്രട്ടറി വരവിള ശ്രീനി, ആർ. മുരളീധരൻ, എൻ.വിജയൻ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി.ഹരികുമാർ സ്വാഗതവും ട്രഷറർ എസ്.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |