കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടം, പൊതുനിരത്തുകളിലെ അലക്ഷ്യമായ കേബിൾ വിന്യാസം, സ്ലാബില്ലാത്ത ഓടകൾ തുടങ്ങിയവ ചർച്ച ചെയ്ത് പരിഹാരനടപടികൾക്ക് രൂപം നൽകാ൯ ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുക്കുന്ന യോഗങ്ങൾ നാളെ കൊച്ചിയിൽ നടക്കും.
• മത്സരയോട്ടം യോഗം: രാവിലെ 10.30ന് കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷ൯ ബോർഡ് റൂമിൽ. പൊലീസ്, ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളി, ഉടമ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
• കേബിൾ, ഓടപ്രശ്നം യോഗം: ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ. പൊതുമരാമത്ത്, ഗതാഗത, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിട്ടി, ടെലഫോൺ കമ്പനികൾ, ടെലിവിഷൻ കേബിൾ കമ്പനികൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |