SignIn
Kerala Kaumudi Online
Friday, 19 April 2024 3.29 PM IST

കൊച്ചിയിലെ വായു ശുദ്ധമാക്കാൻ നടപടി നിരീക്ഷണം ശക്തമാക്കും നഗരത്തെ ഹരിതാഭമാക്കും

air

കൊച്ചി: വായുവിലെ രാസബാഷ്പ മാലിന്യത്തിന്റെ അളവ് വർദ്ധിക്കുന്നത് (പി.എം 2.5) ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾക്ക് ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. മലിനീകരണ സ്രോതസുകൾ നിരീക്ഷിച്ച് കർശന നടപടികൾ സ്വീകരിക്കും. നഗരത്തിലെ പച്ചപ്പ് വർദ്ധിപ്പിക്കാനും യോഗം നിർദേശിച്ചു. മലിനീകരണ തോത് കൃത്യമായി നിരീക്ഷിച്ച് നഗരത്തിലെ വായുവിന്റെ ഗുണമേന്മ സംബന്ധിച്ച് വിശദ പഠനം നടത്തും. ദുരന്ത നിവാരണ അതോറിട്ടിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നേതൃത്വത്തിലാണ് പഠനം. നാഷണൽ സർവീസ് സ്‌കീമിന്റെയും നെഹ്റു യുവകേന്ദ്ര വാളണ്ടിയർമാരെയും പഠനത്തിന് നിയോഗിക്കും. പഠനഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

നഗരത്തിൽ 12 ഇടത്താണ് നിലവിൽ മലിനീകരണ നിയന്ത്രണ ബോർഡിന് നിരീക്ഷണ സംവിധാനമുള്ളത്. ഇതിൽ വൈറ്റിലയിലാണ് ഏറ്റവും കൂടുതൽ മലിനീകരണം രേഖപ്പെടുത്തിയിട്ടുള്ളത്. മൊബിലിറ്റി ഹബ്ബും വൈറ്റില ജംഗ്ഷനും ഉൾപ്പെടുന്ന മേഖലയാണിത്. ഉയർന്ന വാഹന സാന്ദ്രതയാണ് പി.എം 2.5ന്റെ തോതിലുള്ള വർദ്ധനയ്ക്ക് കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.

നഗരത്തിലെ അന്തരീക്ഷ വായുവിന്റെ നിലവാരം നിരീക്ഷിക്കുന്നതിന് കലൂരിൽ സ്റ്റേഡിയത്തിന് സമീപം പുതിയ നിരീക്ഷണ കേന്ദ്രം മാർച്ചിൽ പ്രവർത്തനം തുടങ്ങും. ഇതിന് പുറമെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന വാതകങ്ങൾ അനുവദനീയ അളവിലാണോയെന്ന് പരിശോധിക്കുന്നതിന് മോട്ടോർ വാഹന വകുപ്പും സംവിധാനമേർപ്പെടുത്തും. കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങളുടെ പുക നിലവാരം പരിശോധിക്കും. അന്തരീക്ഷ വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് കൊച്ചി നഗരത്തെ കൂടുതൽ ഹരിതാഭമാക്കുന്നതിനുള്ള നടപടികൾക്കും കളക്ടർ നിർദേശം നൽകി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡ്, വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) എന്നിവയുമായി സഹകരിച്ചാണ് മലിനീകരണ നിയന്ത്രണ പദ്ധതി നടപ്പാക്കുക. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദുമോൾ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എക്‌സിക്യുട്ടീവ് എൻജിനിയർ പി.കെ. ബാബുരാജൻ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

-------------------

മലിനീകരണം കൂടുതൽ വൈറ്റിലയിൽ

കലൂരിൽ വായു നിലവാര നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങളുടെ പുക നിലവാരം പരിശോധിക്കും.

മലിനീകരണ സ്രോതസുകൾ നിരീക്ഷിക്കും

മലിനീകരണ നിയന്ത്രണ നിരീക്ഷണ സംവിധാനമുള്ളത് 12 ഇടത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AIR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.