കൊച്ചി: ബംഗാളി സംഗീതജ്ഞ ദമ്പതിമാരായ മൗമിത മിത്രയും സായക് ബറുവയും നാളെ വൈകിട്ട് 6.30ന് എറണാകുളം ടൗൺഹാളിൽ സാരോദും വായ്പ്പാട്ടും ചേർന്ന ഹിന്ദുസ്ഥാനി ജുഗൽബന്ദി അവതരിപ്പിക്കും. ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെയാണ് പരിപാടി. മലയാളിയായ രത്നശ്രീ അയ്യർ തബലയിൽ അകമ്പടിയേകും. സാരോദ് ഇതിഹാസം പണ്ഡിറ്റ് അലി അക്ബർ ഖാന്റെ മകൾ അമിത പെരേരയുടെ ശിഷ്യനാണ് സാരോദ് വാദകനായ സായക് ബറുവ. ഹിന്ദുസ്ഥാനി ശൈലിയിൽ തബല വായിക്കുന്ന തെക്കേ ഇന്ത്യയിൽ നിന്നുള്ള ഏക കലാകാരിയാണ് രത്നശ്രീ അയ്യർ. പ്രവേശനം സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |