കൊച്ചി: ഐ.എൻ.എൽ സെക്യുലർ ഇന്ത്യ കാമ്പയിനിന്റെ സമാപന സമ്മേളനം മേയ് 12ന് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മനോജ് സി. നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനാധിപത്യ ഇന്ത്യയെ ശക്തിപ്പെടുത്തുകയായിരുന്നു കാമ്പയിനിന്റെ ലക്ഷ്യമെന്നും ഇതിലൂടെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖകർ ഐ.എൻ.എല്ലിൽ ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഐ.എൻ.എൽ. സ്റ്റേറ്ര് ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൾ അസീസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അലി, എ.എൽ.എം ഖാസിം, സംസ്ഥാന സെക്രട്ടറി സാവാദ് മടവൂർ, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.എം. ഇസ്മായിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |