തൃക്കാക്കര: കേരള സ്റ്റാർട്ടപ്പ് മിഷനും കാക്കനാട് രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയും (ഓട്ടോണമസ്) സംയുക്തമായി വിദ്യാർത്ഥികളിലെ സംരംഭകത്വത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചഏഴാമത് ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ സമ്മിറ്റ് 2023ന് (ഐ.ഇ.ഡി.സി) മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാർട്ട്പ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക അദ്ധ്യക്ഷത വഹിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വിശിഷ്ടാതിഥിയായി. പ്രിൻസിപ്പൽ ഡോ. പി.എസ് ശ്രീജിത്ത്, ഡയറക്ടർ ഫാ. ഡോ. ജോസ് കുരിയേടത്ത്, സി.എം.ഐ, സ്റ്റാർട്ടപ്പ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ ശ്രുതി സിംഗ് തുടങ്ങിയവർ പങ്കെടുത്തു. സമ്മിറ്റിൽ 426 ഐ.ഇ.ഡി.സികളിൽ നിന്നായി 4500 വിദ്യാർത്ഥികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |