കൊച്ചി: ക്ലിയോനെറ്റ് ഇവന്റ്‌സ്, സ്‌പോർട്‌സ്‌പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോ സ്‌പോർട്‌സ് സംഘടിപ്പിക്കുന്ന പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി ആസ്റ്റർ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. മേയ് ഒന്നിന് നടക്കുന്ന മാരത്തണിന്റെ ഔദ്യോഗിക മെഡിക്കൽ ഡയറക്ടറായി ആസ്റ്റർ മെഡ്‌സിറ്റി എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ കെ. വർഗീസിനെയും നിയോഗിച്ചു.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കാനാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് തമിഴ്‌നാട് വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. കൊച്ചി നഗരത്തിന്റെ ആരോഗ്യ സൂചിക ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള മികച്ച അവസരമാണ് മാരത്തൺ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാരത്തൺ സുരക്ഷിതമാക്കുന്നതിന് ആരംഭിക്കുന്ന സ്ഥലത്ത് മെഡിക്കൽ ബേസ് ക്യാമ്പും കടന്നുപോകുന്ന തന്ത്രപ്രധാന പ്രദേശങ്ങളിൽ സബ്‌മെഡിക്കൽ സ്റ്റേഷനുകളും സജ്ജീകരിക്കാനായി സംഘാടകരായ ക്ലിയോസ്‌പോർട്‌സുമായി ചേർന്ന് വിശദമായ പദ്ധതി തയ്യാറാക്കി വരികയാണെന്നും ഫർഹാൻ യാസിൻ വ്യക്തമാക്കി.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ മെഡിക്കൽ പങ്കാളിയായി ആസ്റ്റർ മെഡ്‌സിറ്റി എത്തുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ക്ലിയോസ്‌പോർട്‌സ് ഭാരവാഹികളായ ശബരി നായർ, ബൈജു പോൾ, അനീഷ് പോൾ എന്നിവർ പറഞ്ഞു. സഹകരണം കൂടുതൽ ഫലപ്രദമാക്കുന്നതിന് മാരത്തൺ, ഹാഫ് മാരത്തൺ, 10 കി.മി റൺ എന്നിവ വിജയകരമായി ഫിനിഷ് ചെയ്യുന്ന ഓരോ ഓട്ടക്കാരന്റെയും പേരിൽ കുട്ടികളുടെ ഗുരുതര ശസ്ത്രക്രിയകൾക്കായി ഒരു ഫണ്ട് സംഭാവന ചെയ്യാൻ ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുക. www.kochimarathon.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |