
കൊച്ചി: കാറിന്റെ ഡിക്കിയിൽ ഉത്പന്നങ്ങളും സേവനങ്ങളും വില്പനയ്ക്ക് വയ്ക്കുന്ന കാർ ബൂട്ട് കൊച്ചി കോർപ്പറേഷന്റെയും വിശാല കൊച്ചി വികസന അതോറിട്ടിയുടെയും (ജി.സി.ഡി.എ) പിന്തുണയോടെ കൊച്ചിയിൽ നടപ്പാക്കുന്നതിനെതിരെ വ്യാപാരികൾ രംഗത്ത്. തെരുവ് വ്യാപാരത്തെ തടയുന്ന അധികൃതർ തന്നെ നിയമവിരുദ്ധമായി കാർ ബൂട്ട് വില്പനയെ പ്രോത്സാഹിക്കുന്നു. പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.
സ്ട്രീറ്റ് വെൻഡിംഗ് നിയമപ്രകാരം പ്രത്യേക നിശ്ചയിച്ച മേഖലകൾ മാത്രം വഴിവാണിഭം അനുവദിക്കുന്ന നഗരസഭ കാർബൂട്ട് അംഗീകരിക്കരുതെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. വഴിവാണിഭത്തിന്റെ മറ്റൊരു രൂപമായ കാർബൂട്ട് സ്ഥിര വ്യാപാരികൾക്ക് ദോഷകരമാകും. ജി.സി.ഡി.എ. സൗജന്യമായി സ്ഥലം അനുവദിച്ചു നടത്തുന്ന കാർബൂട്ടിനെതിരെ വ്യാപാരസമൂഹം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചേംബർ , ജനറൽ സെക്രട്ടറി ഇക്ബാൽ കല്ലേലിൽ പറഞ്ഞു.
സ്വകാര്യ വാഹനങ്ങളിൽ ചരക്ക് കയറ്റാൻ പാടില്ലന്നുള്ള മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 66ന്റെ ലംഘനവുമായ കാർബൂട്ടിനെ സർക്കാർ പ്രോത്സാഹിപ്പിക്കരുതെന്നും അവർ പറഞ്ഞു.
വ്യാപാരമേഖലയ്ക്ക് തിരിച്ചടി
സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനത്തെയും ചെറുകിട, ഇടത്തരം കച്ചവടക്കാരുടെ വരുമാനത്തെയും ബാധിക്കും. തെരുവ് കച്ചവടത്തിന്റെ മറ്റൊരു രൂപമാണ് കാർബൂട്ട്. കുടുംബശ്രീ ഉത്പന്നങ്ങൾ കാർബൂട്ട് വഴി വിൽക്കുന്നത് എതിർക്കുന്നില്ല. അതിന്റെ മറവിൽ മറ്റ് ഉത്പന്നങ്ങൾ വിൽക്കുന്നത് അംഗീകരിക്കില്ല. ർകാർബൂട്ടിന് സർക്കാർ അനുതി നൽകരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്, ട്രഷർ സി.എസ്. അജ്മൽ എന്നിവർ ആവശ്യപ്പെട്ടു.
കാർബൂട്ട്
കാറിന്റെ ഡിക്കിയൽ ഉത്പന്നങ്ങൾ നിരത്തി വിൽക്കും
ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിറ്റഴിക്കും
വൻകിട നഗരങ്ങളിൽ പതിവായി നടക്കുന്നത്
ആദ്യ കാർബൂട്ട് നവംബർ 3, 4, 5 തീയതികളിൽ
വേദി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം
സംഘാടനം സ്റ്റാർട്ടപ്പ് സ്ഥാപനം
സഹകരണം നഗരസഭ, ജി.സി.ഡി.എ.
''വ്യാപാര മേഖലയെ മാത്രമല്ല വ്യാപാര മേഖലയിലെ തൊഴിൽ നഷ്ടം മൂലം കാർബൂട്ട് സെയിൽ തൊഴിൽ മേഖലയെയും പ്രതിസന്ധിയിലാക്കും.""
കെ.എം. മുഹമ്മദ് സഗീർ
പ്രസിഡന്റ്
കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ്
''വായ്പയെടുത്തും പലിശയ്ക്ക് പണം വാങ്ങിയും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന ചെറുകിട, ഇടത്തരം വ്യാപാരികളെയും മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയും കാർബൂട്ട് ദോഷകരമായി ബാധിക്കും.""
അഡ്വ.എ.ജെ റിയാസ്
ജനറൽ സെക്രട്ടറി
വ്യപാരി വ്യവസായി ഏകോപന സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |