SignIn
Kerala Kaumudi Online
Thursday, 18 July 2024 1.37 PM IST

സ്‌കൂളുകൾ അണിഞ്ഞൊരുങ്ങണം... വരുന്നൂ ഫിറ്റ്‌നസ് ടെസ്റ്റ്

school

കൊച്ചി: ജൂൺ മൂന്നിന് സ്‌കൂളുകൾ തുറക്കാനിരിക്കെ ജില്ലയിലെ സ്‌കൂളുകളുടെ ഫിറ്റ്‌നസ് ടെസ്റ്റ് 25ന് ആരംഭിക്കും. ഒന്നുമുതൽ 10 വരെയുള്ള 992 സ്‌കൂളുകളുടെയും ഒന്നുമുതൽ 12വരെയുള്ള 1,121 സ്‌കൂളുകളുടെയും ഫിറ്റ്നസ് പരിശോധനയാണ് നടക്കുക. അതിനു മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾ സ്‌കൂളുകളിൽ തകൃതിയായി നടക്കുകയാണിപ്പോൾ. ജില്ലയിലെ ഇരൂന്നൂറിലധികം സി.ബി.എസ്.ഇ സ്‌കൂളുകൾക്കും ഫിറ്റ്‌നസ് പരിശോധന ആവശ്യമാണ്.

വിദ്യാഭ്യാസവകുപ്പിനുകീഴിലെ ഡി.ഡി മുതൽ ക്ലാർക്കുവരെയുള്ള ജീവനക്കാരുടെ വിവിധ സംഘങ്ങളാണ് പരിശോധനയ്ക്കെത്തുന്നത്. നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകൾക്കുവേണ്ടി വാടകക്കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങളും ഫിറ്റ്‌നസ് പരിശോധനാ പരിധിയിൽ വരും. ദുരന്തനിവാരണ വിഭാഗം നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകളെ അടിസ്ഥാനമാക്കിയാണ് സുരക്ഷകൂടി കണക്കിലെടുത്തുള്ള ഫിറ്റ്‌നസ് ടെസ്റ്റ്.

പരിശോധിക്കുന്ന ഘടകങ്ങൾ

സ്‌കൂളിന്റെ കാലപ്പഴക്കം

നിലവിലെ സ്ഥിതി

അറ്റകുറ്റപ്പണികൾ

സ്‌കൂളും പരിസരവും വൃത്തിയാക്കൽ

ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കൽ

അഗ്നിരക്ഷാ സംവിധാനങ്ങളുടെ ക്രമീകരണം

സ്‌കൂളുകളിൽ നിറുത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കംചെയ്യൽ

ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേകമുറിയിൽ സൂക്ഷിക്കുകയോ വേണം

സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ നീക്കംചെയ്യൽ

സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതപോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കൽ

സ്‌കൂൾബസുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ.


മറ്റ് നിർദേശങ്ങൾ..

സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം

റെയിൽക്രോസിന് സമീപമുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ചുകടക്കുന്നതിനുള്ള സംവിധാനം ഒരുക്കണം

ദുരന്ത ലഘൂകരണത്തിന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മതിയായ പരിശീലനം ലഭ്യമാക്കണം

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ബോധവത്കരണ പരിപാടികൾ നടത്തണം

എല്ലാ വിദ്യാലയങ്ങളും ജൂൺ 15നകം നവീകരിച്ച അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശിപ്പിക്കണം.

''വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള ഫിറ്റ്‌നസ് പരിശോധനയ്ക്ക് ജില്ലയിലെ ജീവനക്കാർ തയ്യാറായിക്കഴിഞ്ഞു. അറ്റകുറ്റപ്പണികൾ 25ന് മുന്നേ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹണി ജി. അലക്‌സാണ്ടർ,
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ.
എറണാകുളം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SCHOOLFITNESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.