കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഴുവൻ പള്ളികളിലും സിനഡ് തീരുമാനം അനുസരിച്ച് ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനം 31നുള്ളിൽ കൈക്കൊണ്ടില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് കാത്തലിക് നസ്രാണി അസോസിയേഷൻ ഭാരവാഹികൾ (സി.എൻ.എ) വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി.എൻ.എയുടെ നേതൃത്വത്തിൽ 16 ഫൊറോനകളിലെ നാന്നൂറോളം വിശ്വാസികളെ പങ്കെടുപ്പിച്ച് ഇന്ന് രാവിലെ 9 മുതൽ സഭാ ആസ്ഥാനമായ കാക്കനാട് സൂചനാ നിരാഹാര സമരം സംഘടിപ്പിക്കും. 13ന് മാർപാപ്പയെ സന്ദർശിക്കുന്ന മേജർ ആർച്ച് ബിഷപ്പിന്റെയും സിനഡ് അംഗങ്ങളുടെയും കൂടെ മുൻ സുപ്രീംകോടതി ജസ്റ്റിസും വിമത അൽമായരും പോകുന്നത് തീരുമാനം അട്ടിമറിക്കാനാണെന്നും ഭാരവാഹികൾ ആരോപിച്ചു.
വാർത്താസമ്മേളനത്തിൽ സി.എൻ.എ ചെയർമാൻ ഡോ. എം.പി ജോർജ്, ജോസ് പാറേക്കാട്ടിൽ, ഷൈബി പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |