തൃപ്പൂണിത്തുറ: മണകുന്നം വില്ലേജ് സർവീസ്സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന
സ്കൂൾ മാർക്കറ്റ് ആരംഭിച്ചു.
ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ നടത്തുന്ന മാർക്കറ്റ് പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി.സി. ഷിബു, പി.ടി.എ പ്രസിഡന്റ് കെ.എം. അനിൽകുമാറിന് ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ആർ. ബൈജു അദ്ധ്യക്ഷനായി. സ്കൂൾ പ്രധാനാദ്ധ്യാപിക എം.പി. നടാഷ, പഞ്ചായത്ത് അംഗം പി. ഗഗാറിൻ, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എൽ. സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, ഉദയംപേരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. ലിജു, കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ ടി.കെ. ഇന്ദിര, സി.ജി. പ്രകാശൻ, ബാങ്ക് സെക്രട്ടറി സിന്ധു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |