തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന്റെ ഭാഗമായി ഇന്ന് നേർച്ചസദ്യ നടക്കും. രാവിലെ 11ന് നേർച്ചസദ്യയുടെ ആശീർവാദം നടക്കും. തുർന്ന് പ്രത്യേകമായി ഒരുക്കിയിട്ടുള്ള ഏഴു കൗണ്ടറുകളിൽ നേർച്ചസദ്യ വിതരണം ചെയ്യും. കത്തീഡ്രലിലെ മാർ ഗ്രീഗോറിയോസ് ഹാളിൽ നേർച്ചസദ്യ തയ്യാറാക്കുവാൻ ഭക്തസംഘടനകൾ, കുടുബയൂണിറ്റുകൾ, വിശ്വാസികൾ എന്നിവർ ഒത്തുചേർന്നു.
സൗഹാർദ്ദത്തിന്റെ കൂട്ടായ്മയായ നേർച്ചസദ്യയിൽ ആയിരങ്ങളാണ് പങ്കെടുക്കുക. വൈകീട്ട് 6 ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ചങ്ങംപുത കുരിശു പള്ളിയിലേക്കുള്ള പ്രദക്ഷിണത്തെ തുടർന്ന് പെരുന്നാൾ സമാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |