SignIn
Kerala Kaumudi Online
Thursday, 18 July 2024 3.34 PM IST

ഓഹരി വിപണി നിക്ഷേപം: സെമിനാർ

n
ഓഹരി വിപണി നിക്ഷേപവുമായി ബന്ധപ്പെട്ട ബോധവത്ക്കരണത്തിന്റെ ഭാഗമായി സെക്യൂരിറ്റീസ് ആന്റ് എക്‌സേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി)യുടെ സഹകരണത്തോടെ പബ്ലിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ(പി.ആർ.സി.ഐ) കൊച്ചി ചാപ്റ്ററും അലൈസ് ബ്ലൂവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പി.ആർ.സി കൊച്ചി ചാപ്റ്റർ ചെയർമാൻ ബാബു ജോസഫ് സംസാരിക്കുന്നു.

കൊച്ചി: ഓഹരി വിപണി നിക്ഷേപവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ ഭാഗമായി സെക്യൂരിറ്റീസ് ആൻഡ് എക്‌സേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി)യുടെ സഹകരണത്തോടെ പബ്ലിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ (പി.ആർ.സി.ഐ) കൊച്ചി ചാപ്റ്ററും അലൈസ് ബ്ലൂവും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു.

ഇൻവെസ്‌റ്റേഴ്‌സ് അവെയർനസ് പ്രോഗ്രാം എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ പി.ആർ.സി.ഐ ഡയറക്ടറും ഗവേണിംഗ് കൗൺസിൽ സെക്രട്ടറിയുമായ ടി. വിനയകുമാർ ഉദ്ഘാടനം ചെയ്തു.

പി.ആർ.സി.ഐ കൊച്ചി ചാപ്റ്റർ ചെയർമാൻ ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കേരള ചെയർമാൻ റാം മേനോൻ മുഖ്യപ്രഭാഷണം നടത്തി. കൊച്ചി ചാപ്റ്റർ സെക്രട്ടറി മനോജ് മാനുവൽ, ട്രഷറർ പി.കെ. നടേഷ് തുടങ്ങിയവർ സംസാരിച്ചു. എം.സി.എസ് കേരള ഹെഡ് ബിജു ഗോപിനാഥൻ, അലൈസ് ബ്ലൂ എ.വി.പി ആൻഡ് ഹെഡ് ഒഫ് കമ്മോഡിറ്റീസ് കെ.എ. അനിൽ കുമാർ, നിഖിൽ മാത്യു, ഉവൈസ് പാണക്കാടൻ തുടങ്ങിയവർ ക്ലാസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, STOCK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.