കൊച്ചി: കൊച്ചി കോർപ്പറേഷനും സഭയുടെയും നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ എൻ.ജി.ഒ.കളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ 'യു കാൻ ഹീൽ കൊച്ചി" പരിസ്ഥിതി വാരാചരണം സമാപിച്ചു. ഇതിനോട് അനുബന്ധിച്ച് സമൃദ്ധി@കൊച്ചിയിൽ പുതിയതായി ആരംഭിച്ച മില്ലറ്റ് കൗണ്ടറിന്റെയും പരിസ്ഥിതി വാരാചരണ സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽ കുമാർ നിർവഹിച്ചു. എറണാകുളം ടൗൺ ഹാളിൽ വിവിധ മില്ലറ്റുകളുടെയും മില്ലറ്റ് ഉത്പന്നങ്ങളുടെയും മില്ലറ്റ് ഉപയോഗിച്ചുള്ള ഭക്ഷണങ്ങളുടെയും പ്രദർശനവും വില്പനയും നടന്നു. ക്ഷേമ കാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്. കൗൺസിലർമാരായ ജോർജ് നാനാട്ട്, ലതിക, ജോഷി വർഗീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |