കൊച്ചി: മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2023-24ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലയിലെ സെന്റ്ജോസഫ്സ് എച്ച്.എസ് കറുകുറ്റി സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി. ജില്ലാതലത്തിൽ എ.എൽ.എഫ്.എച്ച്.എസ് ചേരാനെല്ലൂർ ഒന്നാം സ്ഥാനവും സെന്റ് ജോസഫ്സ് സി.ജി.എച്ച്.എസ് കാഞ്ഞൂർ രണ്ടാം സ്ഥാനവും വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ മൂന്നാംസ്ഥാനവും നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായ സ്കൂളുകൾക്ക് യഥാക്രമം 2,00,000, 1,50,000, 1,00,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായ സ്കൂളുകൾക്ക് യഥാക്രമം 30,000, 25,000, 15,000 രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകും. ജൂലായ് ആറിന് വൈകിട്ട് 3ന് നിയമസഭാ മന്ദിരത്തിനുള്ളിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |