കൊച്ചി: അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്മിത മേത്തയും ഡോ. സുബിൻ അഹമ്മദും ചേർന്ന് രചിച്ച 'ഇന്റർസ്റ്റീഷ്യൽ ലംഗ് ഡിസീസ് (ഐ.എൽ.ഡി) അൺടാംഗ്ലിംഗ് ദി കോംപ്ലക്‌സിറ്റീസ്' എന്ന പുസ്തകം എറണാകുളം ഐ.എം.എ ഹൗസിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രകാശനം ചെയ്തു.
ശ്വാസകോശ ഫൈബ്രോസിസ്, ശ്വസന ബുദ്ധിമുട്ടുകൾ തുടങ്ങി അനവധി വൈകല്യങ്ങൾക്കുള്ള രോഗനിർണയത്തെക്കുറിച്ചും ചികിത്സാ ഓപ്ഷനുകളെക്കുറിച്ചുമാണ് പുസ്തകം പ്രതിപാദിക്കുന്നത്.
റേഡിയോളജി, പാത്തോളജി, പൾമണോളജി അനുബന്ധ മേഖലകളിലെ പ്രമുഖ വിദഗ്ധരുടെ ഉൾക്കാഴ്ചകൾ ഉൾക്കൊള്ളുന്ന ഒരു മൾട്ടിഡിസിപ്ലിനറി സമീപനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |