കൊച്ചി: വൈ.എം.സി.യുടെ ആഭിമുഖ്യത്തിൽ എറണാകുളം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ ലോക താപാൽ ദിനാഘോഷം സംഘടിപ്പിച്ചു. വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി ഉദ്ഘാടനം ചെയ്തു. ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ 'എന്റെ അമ്മയ്ക്ക് ഒരു കത്ത് ' എന്ന പേരിൽ കത്ത് എഴുതി പോസ്റ്റ് ബോക്‌സിൽ നിക്ഷേപിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ. ബെക്‌സൺ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഡയാന കുര്യൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മിനി റാം, അസോസിയേറ്റ് ജനറൽ സെക്രട്ടറി സജീ അബ്രഹാം, ജെറി വിൽസൺ എന്നിവർ സംസാരിച്ചു. മികച്ച ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കുള്ള സമ്മാനദാനം പിന്നീട് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |