ചോറ്റാനിക്കര :ചെമ്പ് ഗ്രാമപഞ്ചായത്ത് ചെമ്പിലരയൻ ജലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് മുറിഞ്ഞപുഴയിൽ പ്രവർത്തനമാരംഭിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ. കെ. രമേശൻ, ലത അനിൽകുമാർ, ഉഷാ പ്രസാദ്, സുനിൽ മുണ്ടക്കൽ, നിഷാ ബിജു, പഞ്ചായത്ത് സെക്രട്ടറി ജ്യോതി ലക്ഷ്മി, കുമ്മനം അഷറഫ്, ടി.എൻ സിബി ,എം.എ. അബ്ദുൾ ജലീൽ, പി. എ രാജപ്പൻ, സിനി ആർട്ടിസ്റ്റ് ഹാരിസ് മണ്ണഞ്ചേരി എന്നിവർ സംസാരിച്ചു. മത്സര വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും ക്യാപ്റ്റൻമാരുടെ സാന്നിദ്ധ്യത്തിൽ നിർണയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |