പൂച്ചയെ പിടികൂടുന്നതിന് കാപ്പിത്തോട്ടത്തിൽ കെണി സ്ഥാപിച്ചു
കൽപ്പറ്റ: വാഹന അപകടത്തിനിടെ കാണാതായ വളർത്തു പൂച്ചയ്ക്കായി വ്യാപക തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. കൊളകപ്പാറ മേഖലയിലാണ് തിരച്ചിൽ നടത്തിയത്. ബംഗളൂരു സ്വദേശി ആബിദിന്റെ പൂച്ചയെയാണ് അഞ്ചുദിവസം മുൻപ് കാണാതായത്. കൊളകപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിനിടെ കാറിൽ ഉണ്ടായിരുന്ന വളർത്തു പൂച്ചയെ കാണാതാവുകയായിരുന്നു. പൂച്ചയെ കണ്ടെത്തുന്നതിനായി ആബിദും കുടുംബവും അഞ്ചുദിവസമായി ജില്ലയിൽ തങ്ങുന്നത്.
മൃഗസ്‌നേഹികളുടെ സംഘടനയായ ആനിമൽ റസ്‌ക്യൂ വയനാടിന്റെ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച തിരച്ചിൽ നടത്തിയത്. കാപ്പിത്തോട്ടത്തിൽ പൂച്ചയ്ക്കായി കൂട് സ്ഥാപിച്ചിരുന്നു. കൂട്ടിൽ പൂച്ചയുടെ ഇഷ്ടഭക്ഷണവും വെച്ചു. രാത്രിയിൽ ഭക്ഷണം ഏതോ ജീവി കഴിച്ചിട്ടുണ്ട്. അത് തങ്ങളുടെ പ്രിയപ്പെട്ട ബെൻ ആണെന്ന് ആബിദ് പറയുന്നു. ഓട്ടോമാറ്റിക് കൂടല്ലാത്തതിനാൽ പൂച്ച പിടിയിലായില്ല. ഇതേ തുടർന്ന് ഓട്ടോമാറ്റിക് സംവിധാനമുള്ള മറ്റൊരു കൂട് സ്ഥാപിച്ചു. പൂച്ചയുമായെ ബാംഗ്ലൂരിലേക്ക് മടങ്ങൂ എന്ന നിലപാടിലാണ് ഇവർ. പൂച്ച ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആബിദ്. പൂച്ചയെ കണ്ടെത്തുന്നതിന് ഞായറാഴ്ച കൂടുതൽ പേർ രംഗത്തിറങ്ങി തിരച്ചിൽ നടത്തും.
കാണായതയ പൂച്ച
പൂച്ചയെ പിടികൂടുന്നതിനായി കാപ്പിത്തോട്ടത്തിൽ സ്ഥാപിച്ച കെണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |