തൃശൂർ: ബി.ജെ.പി പുതിയ ജില്ലാ കാര്യാലയം 'നമോഭവൻ' ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാർ അദ്ധ്യകഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി.ശ്രീധരൻ, സംസ്ഥാന നേതാക്കളായ സി.സദാനന്ദൻ, ബി.ഗോപാലകൃഷ്ണൻ, എ.നാഗേഷ്, ബി.രാധകൃഷ്ണ മേനോൻ, ഷാജുമോൻ വട്ടേക്കാട്, അഡ്വ. നിവേദിത, അഡ്വ. രവികുമാർ ഉപ്പത്ത്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, അഡ്വ. കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്, എൻ.ആർ.റോഷൻ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി.സദാനന്ദൻ, അഡ്വ.സംഗീത വിശ്വനാഥൻ, സന്തോഷ് ചെറാകുളം, അഡ്വ.സി.കെ.സജീനാരായണൻ, എൻ.പത്മനാഭൻ, ഗോപു നന്തിലത്ത്, എം.എസ്.സംമ്പൂർണ, തുടങ്ങി നിരപേർ പങ്കെടുത്തു. 11 മാസം കൊണ്ടാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |