കരുനാഗപ്പള്ളി: പുതുവത്സരാഘോഷങ്ങൾക്കിടയിലെ തർക്കത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആലുംകടവ് വാഴപ്പള്ളി കിഴക്കേത്തറയിൽ പ്രേംജിത്ത്(26) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ആദിനാട് പുവട്ടേരിൽ പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം. കുത്തിൽ യുവാവിന് നെറ്റിക്ക് ആഴത്തിൽ പരിക്കേറ്റു. കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കണ്ണൻ, ഷമീർ, ഷാജിമോൻ എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |